പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ഈ വർഷം മുതൽ അന്തർ സർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ

Feb 3, 2023 at 1:24 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഈ വർഷം മുതൽ അന്തർ സർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ ആരംഭിക്കും. ഇന്ന് ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം പരാമർശിച്ചത്. സർവകലാശാലകളുടെ അക്കാദമിക
രംഗത്തെ മികവിനായാണ് അന്തർ സർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുക. കലാ, കായിക രംഗങ്ങളിൽ നടക്കുന്ന സർവകലാശ ഫെസ്റ്റിവലുകൾ പോലെ അക്കാദമിക രംഗത്തെ മികവ് തെളിയിക്കുന്നതിനായി സർവകലാശാലകൾ തമ്മിൽ മത്സരിക്കുക എന്നതാണ് ലക്ഷ്യം. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇനി വരേണ്ടതുണ്ട്.

\"\"

ഇതിനു പുറമെ സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും ഗസ്റ്റ് ലക്‌ചറർമാരുടെ പ്രതിഫലം ഉയരും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ. എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപനം നടത്തി. എന്നാൽ ശമ്പള വർദ്ധനവ് എത്രയെന്നു വ്യക്തമാക്കിയിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അധ്യാപകരുടെ പ്രതിഫലം വർധിപ്പിക്കുന്നത്. ഇതിനുപുറമേ ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ ഗവ.കോളജുകൾക്ക് 98.35 കോടി രൂപ ധനസഹായം നൽകും.
തലശ്ശേരി ബ്രണ്ണൻ കോളജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ അക്കാദമിക് കോംപ്ലക്സ് നിർമിക്കും. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഈവർഷം 10 കോടി രൂപ അനുവദിച്ചു.

\"\"

Follow us on

Related News