പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്എസ്എൽസി ഐടി പരീക്ഷ: വിശദ വിവരങ്ങൾ

Jan 26, 2023 at 12:53 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: എസ്എസ്എൽസി ഐടി പരീക്ഷയെ സംബന്ധിക്കുന്ന വിശദ വിവരങ്ങൾ അറിയാം. ഐ.ടി പരീക്ഷയ്ക്ക് തിയറി, പ്രാക്ടിക്കൽ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. സോഫ്റ്റ് വെയറിന്റെ സഹായത്തോടെ തിയറി പ്രാക്ടിക്കൽ ഭാഗങ്ങൾ കമ്പ്യൂട്ടറിൽ തന്നെ
ചെയ്യാൻ കഴിയുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

സ്കോറും മൂല്യനിർണ്ണയവും
ഐ.ടി പരീക്ഷയ്ക്ക് 50 സ്കോറാണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ 10 സ്കോർ തിയറി ഭാഗത്തിനും 28 സ്കോർ ഐ.ടി ശേഷികൾ പരിശോധിക്കുന്ന പ്രാക്ടിക്കൽ ഭാഗത്തിനും 2 സ്കോർ ഐ.ടി പ്രാക്ടിക്കൽ വർക്ക് ബുക്കിനും 10 സ്കോർ സി.ഇ പ്രവർത്തനങ്ങൾക്കും ആണ്. പ്രാക്ടിക്കൽ വർക്ക് ബുക്കും 28 സ്കോറിനുളള പ്രാക്ടിക്കൽ ഭാഗത്തിന്റെ ഉല്പന്നങ്ങളും പരീക്ഷ നടത്തുന്ന അദ്ധ്യാപകർ തന്നെ മൂല്യനിർണ്ണയം നടത്തേണ്ടതാണ്. തിയറി ഭാഗത്തിന്റെ മൂല്യനിർണ്ണയം സോഫ്റ്റ് വെയർ നടത്തുന്നതാണ്.

\"\"


ഐ.ടി പരീക്ഷയുടെ സമയം 1 മണിക്കൂർ ആണ് (സമാശ്വാസ സമയം ഉൾപ്പെടെ). സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള ചോയ്സുകൾ പരീക്ഷാ ചോദ്യങ്ങളിൽ ഉണ്ടായിരിക്കും. അതുപോലെ ഫോക്കസ് ഏരിയായിൽ നിന്നും നോൺ ഫോക്കസ് ഏരിയായിൽ നിന്നും നിശ്ചിത ശതമാനം വീതം ചോദ്യങ്ങളാണ് ഈ വർഷത്തെ ഐ.ടി പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്.

\"\"

ഭാഗം 1- തിയറി
തിയറി ഭാഗത്തിന്റെ സ്കോർ 10 ആണ്. രണ്ട് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങ
ളാണ്. ഈ ഭാഗത്ത് ഉണ്ടാവുക. അവ ചുവടെ ചേർത്തിരിക്കുന്നു.
വിഭാഗം 1 തന്നിരിക്കുന്നവയിൽ നിന്നും ഏറ്റവും അനുയോജ്യമായ ഒരു ഉത്തരം
തെരഞ്ഞെടുക്കുന്നതിനുളള ചോദ്യങ്ങളാണിവ. ഈ വിഭാഗത്തിലെ ചോദ്യങ്ങൾക്ക് 1/2 സ്കോറാണ്, 10 ചോദ്യങ്ങളുണ്ടാകും. 10 ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തേണ്ടതാണ്. വിഭാഗം 2 തന്നിരിക്കുന്നവയിൽ നിന്നും ഏറ്റവും അനുയോജ്യമായ രണ്ട് ഉത്തരങ്ങൾ തിരഞ്ഞെടുക്കുന്നതിനുളള ചോദ്യങ്ങളാണിവ. ഓരോ ചോദ്യത്തിനും 1 സ്കോറാണ്. ഈ വിഭാഗത്തിൽ 5 ചോദ്യങ്ങളുണ്ടാവും. 5 ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തേണ്ടതാണ്.

ഭാഗം II പ്രാക്ടിക്കൽ
പ്രാക്ടിക്കൽ ഭാഗത്തിന്റെ സ്കോർ 28 ആണ്. നാല് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളിൽ ഓരോ വിഭാഗത്തിലും ലഭ്യമാകുന്ന 2 ചോദ്യങ്ങളിൽ ഒരു ചോദ്യത്തിനാണ് ഉത്തരം നൽകേണ്ടത്. പ്രാക്ടിക്കൽ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്ന പാഠഭാഗങ്ങളും ഓരോ പാഠഭാഗത്തിനമുളള സ്കോറും ചുവടെ ചേർത്തിരിക്കുന്നു.

\"\"
\"\"

Follow us on

Related News