പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

എൻഎച്ച്‌പിസി ലിമിറ്റഡിനു കീഴിൽ ട്രെയിനി എൻജിനീയർ, ട്രെയിനി ഓഫീസർ: ആകെ 401 ഒഴിവുകൾ

Jan 20, 2023 at 8:17 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: ഹരിയാന എൻഎച്ച്‌പിസി ലിമിറ്റഡിനു കീഴിലെ വിവിധ പ്രോജക്ടുകളിലേക്ക് ട്രെയിനി എൻജിനീയർ, ട്രെയിനി ഓഫീസർ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 401 ഒഴിവുകൾ ഉണ്ട്. ഗേറ്റ് 2022, യുജിസി-നെറ്റ്, ക്ലാറ്റ് 2022 (for PG), സിഎ/സിഎംഎ സ്കോർ യോഗ്യതക്കാർക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നിയമനം ലഭിക്കും. ജനുവരി 25വരെ http://nhpcindia.com വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകാം.

\"\"


പ്രായപരിധി 30 വയസ്. സംവരണം ഉള്ളവർക്ക് പ്രായത്തിലും മാർക്കിലും ഇളവ് നൽകും.50,000 മുതൽ 1,60,000 രൂപവരെയാണ് ശമ്പളം. തസ്തിക വിവരങ്ങളും യോഗ്യതയും താഴെ

ട്രെയിനി എൻജിനീയർ (സിവിൽ)
സിവിൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ ടെക്‌നോളജി/ബിഎസ്‌സി(എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ പാസാകണം).

ട്രെയിനി എൻജിനീയർ (ഇലക്ട്രിക്കൽ) ഇലക്ട്രിക്കൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി (എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ പാസാകണം).

ട്രെയിനി എൻജിനീയർ (മെക്കാനിക്കൽ) മെക്കാനിക്കൽ വിഭാഗത്തിൽ ഫുൾ ടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി (എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ പാസാകണം).

ട്രെയിനി ഓഫിസർ (ഫിനാൻസ്)
ബിരുദം, സിഎ/ഐസിഡബ്ല്യുഎ/സിഎംഎ ജയം.

ട്രെയിനി ഓഫിസർ (എച്ച്ആർ) മാനേജ്മെന്റിൽ പിജി/പിജി ഡിപ്ലോമ/പിജി പ്രോഗ്രാം (ഹ്യൂമൻ റിസോഴ്സ്/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ആൻഡ് ലേബർ റിലേഷൻസ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/പഴ്സനേൽ മാനേജ്മെന്റ്/പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്/ഇൻഡസ്ട്രിയൽ റിലേഷൻസ് ആൻഡ് പഴ്സനേൽ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ). അല്ലെങ്കിൽ എംഎസ്ഡബ്ല്യു (പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ മാസ്റ്റേഴ്സ് ഒാഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് ഓർഗനൈസേഷണൽ ഡവലപ്മെന്റ് (എംഎച്ച്ആർഒഡി) അല്ലെങ്കിൽ എംബിഎ എച്ച്ആർ (60% മാർക്കോടെ പാസാകണം).

ട്രെയിനി ഓഫീസർ (ലോ)
നിയമ ബിരുദം (60% മാർക്കോടെ പാസാകണം).

\"\"

Follow us on

Related News