8 പ്രാക്റ്റിക്കൽ പരീക്ഷകൾ, പരീക്ഷാ കേന്ദ്രം, പരീക്ഷാഫലം, സ്പോട്ട് അഡ്മിഷൻ 23ന്: എംജി സർവകലാശാല വാർത്തകൾ

Jan 18, 2023 at 4:13 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഗ്ലോബൽ അക്കാദമിക് കാർണിവലിന്റെ ഭാഗമായി സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസിൽ അഞ്ചാമത് അന്താരാഷ്ട്രാ ദിരന്ത നിവാരണ ശില്പശാലക്ക് ഇന്ന് ( ജനുവരി 19 ) തുടക്കം കുറിക്കും. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ സഹകരണത്തോടെ മഹാത്മാ ഗാന്ധി സർവകലാശാലയിലെ പരിസ്ഥിതി വകുപ്പും കേരള സർവകലാശാല ഭൂമിശാസ്ത്ര വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10 ന് വകുപ്പ് ആസ്ഥാനത്ത് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. പ്രോ-വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എസ്.ഡി.എം.എ മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും.
പ്രശസ്ത ഭൗമ ശാസ്ത്രജ്ഞൻ പ്രഫ. സി.പി. രാജേന്ദ്രൻ പ്ലീനറി പ്രഭാഷണം നടത്തും.
കാലവസ്ഥ വ്യതിയാനം, ദുരന്ത നിവാരണ മാർഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിദഗ്ദർ സംസാരിക്കും. ദേശീയ ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും പ്രധിനിതികൾ പങ്കെടുക്കും. ശില്പശാല 21 ന് സമാപിക്കും.

\"\"

പരീക്ഷാ ഫലം
ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി (ഓണേഴ്സ് – 2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി – ഒക്ടോബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി രണ്ടു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

പരീക്ഷാ കേന്ദ്രം ജനുവരി 2 20 മുതൽ ആരംഭിക്കുന്ന മോഡൽ 1 ആന്വൽ സ്‌കീം ബി.എ, ബി.എസ്.സി പാർട്ട് 3 മെയിൻ പേപ്പറുകൾ (പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഇക്കണോമിക്‌സ്, ബോട്ടണി – അദാലത്ത് സ്‌പെഷ്യൽ മെഴ്‌സി ചാൻസ് – യു.ജി.സി സ്‌പോൺസേഡ് ആന്വൽ സ്‌കീം) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ തങ്ങളുടെ ബാൾടിക്കറ്റുകൾ പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരിക്കുന്ന സെന്ററിൽ നിന്നും കൈപ്പറ്റി പരീക്ഷയ്ക്ക് ഹാജരാകണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

8 പ്രാക്ടിക്കൽ പരീക്ഷകൾ
മൂന്നാം സെമസ്റ്റർ ബി.വോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആന്റ് ഓട്ടോമേഷൻ (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി രണ്ടു മുതൽ നടത്തും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം (2020 അഡ്മിഷൻ റഗുലർ, 2019,2018 അഡ്മിഷനുകൾ റി-അപ്പിയറൻസും ഇംപ്രൂവ്മെന്റും – പുതിയ സ്‌കീം – ഓഗസ്റ്റ് 2022) പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ ജനുവരി 21 ന് നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ് ഡയറ്റെറ്റിക്സ് (സി.ബി.സി.എസ്. – 2020 അഡ്മിഷൻ റുഗലർ, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഡിസംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25 ന് നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

2022 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്സ് 1, ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് 1, ബി.എസ്.സി കെമിസ്ട്രി മോഡൽ 3 പീരിയോഡിക്കൽസ്, ബി.എസ്.സി സുവോളജി മോഡൽ 3 ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബി.എസ്.സി മോഡൽ 3 ഇലക്ട്രോണിക് എക്വിപ്മെന്റ് മെയിന്റനൻസ് പരീക്ഷയുടെ സോഫ്റ്റ്വെയർ ലാബ് 1 പ്രാക്ടിക്കൽ പരീക്ഷ ജനുവരി 23 ന് ആരംഭിക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻറ് ജേണലിസം (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019,2018 അഡ്മിഷൻ സപ്ലിമെൻററി – പുതിയ സ്‌കീം-നവംബർ 2022) പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ
ജനുവരി 21 ന് നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

\"\"

അഞ്ചാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആൻറ് മാനേജ്മെൻറ്, ബി.വോക് ഫാഷൻ ടെക്നോളജി ആൻഡ് മർക്കൻഡൈസിംഗ് (2019,2018 അഡ്മിഷനുകൾ സപ്ലിമെൻററി – പുതിയ സ്‌കീം – ഡിസംബർ 2022), ആറാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്നോളജി ആൻഡ് മർക്കൻഡൈസിംഗ്, ബി.വോക് ഫാഷൻ ടെക്നോളജി (2019,2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – പുതിയ സ്‌കീം – ഡിസംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 20 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ ബി.വോക് സ്പോർട്ട്സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറാപ്പി (പുതിയ സ്‌കീം – 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019,2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഡിസംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 20 മുതൽ പാലാ അൽഫോൻസ കോളേജിൽ നടത്തും. ഷെഡ്യൂൾ വെബ്സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി.എസ്.സി ഇൻഫർമേഷൻ ടെക്നോളജി സി.ബി.സി.എസ് (2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 24,25 തീയതികളിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

സ്പോട്ട് അഡ്മിഷൻ ജനുവരി 23ന്
മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ നാനോസയൻസ് ആന്റ് നാനോടെക്നോളജിയിൽ എം.ടെക് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി (എ.ഐ.സി.ടി.ഇ അംഗീകൃതം) പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷൻ വഴിയാണ് പ്രവേശനം നടത്തുന്നത്. പട്ടികജാതി,പട്ടിക വർഗ വിദ്യാർഥികൾക്കും മറ്റ് അർഹരായ വിദ്യാർഥികൾക്കും ഫീസിളവുണ്ട്.
60 ശതമാനം മാർക്കോടെbഫിസിക്സ്, കെമിസ്ട്രി, പോളിമർ സയൻസ്, ബയോടെക്നോളജി, നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, ഇൻഡസ്ട്രിയൽ ഫിസികസ്, പോളിമർ കെമിസ്ട്രി എന്നവയിൽ ഏതിലെങ്കിലും എം.എസ്.സി ബിരുദമോ കെമിക്കൽ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻസ്, പോളിമർ ടെക്നോളജി, ബയോടെക്നോളജി, നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി, മെറ്റലർജി, എൻജിനീയറിംഗ് ഫിസിക്സ്, ഇൻസ്ട്രിയൽ കെമിസ്ട്രി എന്നിവയിലേതിലെങ്കിലും ബി.ടെക് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യരായവർ അസ്സൽ രേഖകളുമായി ജനുവരി 23 ന് രാവിലെ 10 ന് വകുപ്പ് ഓഫീസിൽ ഹാജരാകണം. മികവു പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ രാജ്യങ്ങളിൽ ഇന്റേൺഷിപ്പും പി.എച്ച്.ഡി. കോഴ്സിനുള്ള അവസരവും ലഭിക്കും. ഫോൺ: 9447709276, 9746237388.

Follow us on

Related News