SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യം ഫെബ്രുവരി ആദ്യവാരത്തോടെ നടപ്പാക്കും. ഇത്തിനുള്ള സോഫ്റ്റ് വെയർ പി.എസ്.സി. ഉടൻ പുറത്തിറക്കും. നിലവിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ തിരുത്തുന്നതിന് ഉദ്യോഗാർഥിക്ക് നേരിട്ട് അവസരമില്ല. പ്രൊഫൈലിൽ നേരത്തെ കൊടുത്തിരിക്കുന്ന കാര്യങ്ങളിൽ തിരുത്തൽ വരുത്തണമെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റുമായി പി.എസ്.സി ഓഫിസിൽ നേരിട്ട് എത്തണം. ഈ അവസ്ഥ ഇനി മാറും. പ്രൊഫൈൽ മാറ്റാനും സർട്ടിഫിക്കറ്റുകൾ അപ്പ്ലോഡ് ചെയ്യാനുമായി നിലവിലെ സോഫ്റ്റ് വെയറിൽ മാറ്റം
വരുത്തുകയാണ് ചെയ്യുക.
ഇതിനുള്ള ജോലികൾ തുടങ്ങി. പുതിയ സംവിധാനം ഉപയോഗിക്കുന്നവർ തിരുത്തുന്ന വിവരം സംബന്ധിച്ചു സത്യവാങ്മൂലം കൂടി
അപ്പ്ലോഡ് ചെയ്യണം. നിയമന നടപടികളുടെ ഭാഗമായി ഉദ്യോഗാർഥി ചുരുക്കപ്പട്ടികയിലോ മറ്റോ വരുമ്പോൾ രേഖകൾ പരിശോധിക്കും. വ്യാജവിവരങ്ങൾ നൽകുന്നവരെ അയോഗ്യരാക്കും. ഉദ്യോഗാർഥിയുടെ ഫോട്ടോ,
പേര്, ജനനത്തീയതി, തിരിച്ചറിയൽ അടയാളങ്ങൾ, ഒപ്പ് എന്നിവയിൽ മാറ്റം വരുത്താൻ അനുവദിക്കില്ല. പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത നിബന്ധനകൾക്ക് വിധേയമായി തിരുത്താം. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥിക്ക് പി.എസ്.സി ഓഫിസിൽ ഹാജാരാകാതെ പി.ജിയോ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയോ രേഖപ്പെടുത്താം. എന്നാൽ, ഡിഗ്രി യോഗ്യത രേഖപ്പെടുത്തിയ
ഉദ്യോഗാർഥിക്ക് അതിനു താഴെ യോഗ്യതയുള്ള പ്ലസ് ടു, എസ്.എസ്.എൽ.സി തുടങ്ങിയവ സ്വയംരേഖപ്പെടുത്താൻ കഴിയില്ല. ഇതിന് പി.എസ്.സി ഓഫിസിൽ നേരിട്ട് ഹാരാജരാകേണ്ടിവരും. ഡിഗ്രി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഏതു വിഷയത്തിലാണെന്ന് പ്രൊഫൈലിൽ വ്യക്തമാക്കാം.