SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇനിമുതൽ മാംസഭക്ഷണം വിളമ്പുന്നുണ്ടെങ്കിൽ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവുമായി പൗൾട്രി
ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി. സംസ്ഥാനത്ത് എവിടെ കലോത്സവം
നടന്നാലും ഇറച്ചി എത്തിക്കാൻ
സന്നദ്ധമാണെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്.
പ്രമോദ് എന്നിവർ പറഞ്ഞു. അടുത്ത വർഷം മുതൽ കലോത്സവങ്ങളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ നോൺ വെജ് വിഭവങ്ങളും ഉൾപ്പെടുത്തുമെന്ന് മന്ത്രി
വി.ശിവൻകുട്ടി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭാരവാഹികൾ കോഴിയിറച്ചി വാഗ്ദാനം ചെയ്തത്. നിലവിൽ സ്കൂൾ കായിക മേളയ്ക്ക് വെജിറ്റേറിയനും
നോൺ വെജിറ്റേറിയനും കൊടുക്കുന്നുണ്ട്. ഈ ഒരു സമ്പ്രദായം കലോത്സവത്തിലും തുടരുമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.