SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം:ഹയര്‍ സെക്കന്ററിയിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പഠനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രഫ.വി.കാര്ത്തികേയന് നായര്‍ കമ്മിറ്റിക്ക് നിങ്ങൾക്കും നിര്‍ദേശങ്ങള്‍ അറിയിക്കാൻ അവസരം. ബാച്ചുകള്‍ പുന:ക്രമീകരിക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ചും അധികബാച്ചുകള്‍ ആവശ്യമുണ്ടോയെന്നത് സംബന്ധിച്ചും ഏകജാലക പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റങ്ങളാവശ്യമുണ്ടോയെന്നത് സംബന്ധിച്ചും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ 2023 ജനുവരി 31നകം ആര്.സുരേഷ്കുമാര്‍, ജോയിന്റ് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറി, ഹയര്‍സെക്കന്ററി ബാച്ച് പുന:ക്രമീകരണ കമ്മിറ്റി , ഹൗസിങ് ബോര്‍ഡ് ബി ഡിംഗ് സ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
hsebatchreorganisation2023@gmail.com എന്ന ഇ -മെയിലിലും അയക്കാവുന്നതാണ്.
മേഖലാ ഉപഡയറ്ക്ടര്മാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഫെബ്രുവരി 20 നകം സിറ്റിംഗുകള്‍ ഉണ്ടാകുമെന്നതിനാൽ നേരിട്ടും ആവശ്യങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. പ്രാദേശികമായ ആവശ്യകതകള്‍ കണക്കിലെടുത്ത് ചില ജില്ലകളിലും പ്രത്യേക സിറ്റിംഗ് നടത്തുന്നതായിരിക്കും . അത് സംബന്ധമായ അറിയിപ്പ് പിന്നീട് നൽകുന്നതാണ്. താലൂക്കടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ആവശ്യകതയും മുന്‍ വര്‍ഷങ്ങളിലെ അഡ്മിഷന് സ്റ്റാറ്റസും വിലയിരുത്തിയാകും നിര്‍ദേശങ്ങള്‍ പരിഗണിക്കുക. മാര്‍ച്ച് 31 നകം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തീരുമാനമായിട്ടുളളത്. എം.എ .എ. മാര്‍ക്കും, ജില്ലാപഞ്ചായത്തുകള്‍ക്കും, പി.ടി.എ. കള്‍ക്കും , മാനേജ്മെന്റുകള്‍ക്കും അധ്യാപക സംഘടനകള്‍ക്കും ഇക്കാര്യത്തിൽ ആവശ്യകതകളും നിര്‍ദേശങ്ങളും നൽകുന്നതിന് ഈ അവസരം വിനിയോഗിക്കാവുന്നതാണ്.
