SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം:കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന \’സ്നേഹപൂർവം\’ പദ്ധതിക്ക് അപേക്ഷ നൽകാനുള്ള സമയം നീട്ടി. 2022- 23 അധ്യയന വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള കാലയളവ് ജനുവരി 21 വരെയാണ് ദീർഘിപ്പിച്ചത്. 2022 ഡിസംബർ 26നകം അപേക്ഷ കഴിയാത്ത സ്‌കൂളുകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടുകൾ ഫെബ്രുവരി 28നകം തന്നെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫിസിൽ ലഭ്യമാക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: http://kssm.ikm.in സന്ദർശിക്കുക.