SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പൊതുപരീക്ഷ എഴുതുന്ന കാര്യത്തിൽ 2016 ലെ ഭിന്നശേഷി അവകാശ നിയമം 17-ാം വകുപ്പിൽ നിർദേശിക്കുന്ന ആനുകൂല്യങ്ങൾ അനുവദിച്ചു നൽകണമെന്ന് നിർദേശിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഉത്തരവായി. മഹാത്മ ഗാന്ധി സർവകലാശാലയുടെ കീഴിൽ കുറവിലങ്ങാട് ദേവമാതാ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥി ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു സർവ്വകലാശാലാ അധികൃതർക്ക് നൽകിയ അപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടർന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ ഫയൽ ചെയ്ത കേസിലാണ് സുപ്രധാനമായ ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് കേരളത്തിലെ കല്പിത സർവ്വകലാശാലയും, കേന്ദ്ര സർവ്വകലാശാലയും ഉൾപ്പെടെ എല്ലാ സർവ്വകലാശാല രജിസ്ട്രാർമാർക്കും, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും, പ്രവേശന പരീക്ഷാ കമ്മീഷണർക്കും നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.