SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്കാരം നടത്തിയ പേരാമ്പ്ര \’മാതാ കലാസംഘ\’ത്തെ ഇനി കലോത്സവത്തിൽ പങ്കെടുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കലോത്സവ സ്വാഗതഗാന വിവാദത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സിപിഎം നേതൃത്വം രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ദൃശ്യാവിഷ്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലിം വേഷധാരിയായ ഒരാളെയാണ് അവതരിപ്പിച്ചത്. ഇതാണ് വിവാദമായത്.
ദൃശ്യാവിഷ്കാരം വേദിയിൽ
അവതരിപ്പിക്കുന്നതിനു മുൻപ്
റിസപ്ഷൻ കമ്മറ്റി പരിപാടി കണ്ടിരുന്നു.
റിഹേഴ്സൽ വേളയിലാണ് ഇതു കണ്ടത്. ഈ സമയത്ത് അവതരണ സമയത്തെ വസ്ത്രമായിരുന്നില്ല. അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാര പരിപാടി എൽഡിഎഫ് നിലപാടിന് വിരുദ്ധമാനെന്നും പരിശോധിച്ച്
നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.