പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കായികമേള 12മുതല്‍ 14വരെ: വേദി കാലിക്കറ്റ് സര്‍വകലാശാല സ്‌റ്റേഡിയം

Jan 10, 2023 at 1:10 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

മലപ്പുറം: 38-മത് സംസ്ഥാന ടെക്നിക്കല്‍ സ്‌കൂൾ കായികമേളയ്ക്ക് ജനുവരി 12ന് തുടക്കമാകും. 12,13,14തീയതികളില്‍ കാലിക്കറ്റ് സര്‍വകലാശാല സി.എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തിലാണ് മേള നടക്കുക. നേരത്തെ കുറ്റിപ്പുറം ഗവ. ടെക്നിക്കൽ സ്കൂൾ മൈതാനത്ത് നടത്താനാണ് നിശ്ചയിച്ചിരുന്നത്. മൈതാനത്തിന്റെ ശോച്യാവസ്ഥയെ തുടർന്ന് മേള സർവകലാശാല സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്തെ 38 ടെക്ക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നും 9 ഐ.എച്ച്.ആര്‍. ഡി കേന്ദ്രങ്ങളില്‍ നിന്നുമായി 1100 താരങ്ങള്‍ മേളയില്‍ പങ്കെടുക്കും. ആണ്‍കുട്ടികള്‍ക്ക് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുമായി ഇരുപതോളം ഇനങ്ങളിലാണ് മത്സരങ്ങള്‍.

\"\"

വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ 12ന് ഉച്ചക്ക് രണ്ട് മണി മുതല്‍ നടക്കും. 3.30ന് കോട്ടക്കല്‍ എം.എല്‍.എ പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വള്ളിക്കുന്ന് എം.എല്‍.എ ഹമീദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. മേളയുടെ ലോഗോ രൂപകല്‍പ്പന ചെയ്ത തിരൂര്‍ തുമരക്കാവ് എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ അസ്ലം തിരൂരിനെ ചടങ്ങില്‍ ആദരിക്കും. ദീപശിഖാ പ്രയാണം, മാര്‍ച്ച് പാസ്റ്റ് എന്നിവയും ഉണ്ടായിരിക്കും. 13ന് രാവിലെ ഏഴിന് മത്സരങ്ങള്‍ ആരംഭിക്കും. 14ന് വൈകീട്ട് സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലിപ്പറ്റ ജമീല അധ്യക്ഷത വഹിക്കും. സാങ്കേതിക വിദ്യാഭ്യാസ മേഖല ജോയിന്റ് ഡയറക്ടര്‍ കെ.എം രമേശ് ഉദ്ഘാടനം ചെയ്യും. കുറ്റിപ്പുറം ഗവ. ടെക്ക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിലാണ് മേള നടക്കുന്നതെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

\"\"

Follow us on

Related News