SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മയൂരേശ്വർ മണ്ഡലപൂർ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. ഭക്ഷണം കഴിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 24 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾക്ക് ഭക്ഷണം വിളമ്പിയതിനു ശേഷമാണ് പാത്രത്തിൽ ചത്ത പാമ്പിനെ കണ്ടത്. പരിപ്പ് കറിയുടെ പത്രത്തിലായിരുന്നു പാമ്പ്. സംഭവം ശ്രദ്ധയിൽപ്പെടുത്തിനു മുൻപ്തന്നെ വിദ്യാർഥികൾ ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു. സംഭവത്തെതുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.