പ്രധാന വാർത്തകൾ
NEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻ

റിപ്പബ്ലിക്ദിന പരേഡിന് കേരളത്തിൽ നിന്നുള്ള എൻഎസ്എസ് സംഘം: 11പേർ യാത്ര തിരിച്ചു

Jan 10, 2023 at 5:37 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: ഈ വർഷത്തെ റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തിലെ നാഷണൽ സർവ്വീസ് സ്കീമിനെ പ്രതിനിധീകരിച്ച് പതിനൊന്നംഗ സംഘം പങ്കെടുക്കും. റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് നാഷണൽ സർവ്വീസ് സ്കീമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. പരേഡിൽ പങ്കെടുക്കുന്ന സംഘത്തെ കൊല്ലം മാർ ബസേലിയോസ് മാത്യൂസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദർശന എസ് ബാബു നയിക്കും. കേരളത്തിലെ വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് ഗൗരി എസ് (നിർമ്മല കോളേജ്, മൂവാറ്റുപുഴ), അനശ്വര വിനോദ് (ശ്രീനാരായണ ഗുരു കോളേജ്,

\"\"

ചേളന്നൂർ, കോഴിക്കോട്), മുഹമ്മദ് ലിയാൻ പി (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), സൂര്യലാൽ എൻ പി (കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്), അഖിൽ രാജൻ (എൻ എസ് എസ് ഹിന്ദു കോളേജ്, ചങ്ങനാശേരി), ദേവിക മേനോൻ (കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ചേലക്കര), അരുന്ധതി നമ്പ്യാർ (ഗവ. ലോ കോളേജ്, എറണാകുളം), അഞ്ജന കെ മോഹൻ (ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം), പി തരുൺ കുമാർ (വിദ്യാ അക്കാദമി ഓഫ് സയൻസ് & ടെക്നോളജി, തൃശ്ശൂർ), സജിൻ കബീർ (ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം) എന്നീ വിദ്യാർത്ഥികളാണ് പരേഡിൽ പങ്കെടുക്കുന്നത്.

\"\"


ഒരു മാസം ഡൽഹിയിൽ വച്ച് നടക്കുന്ന റിപ്പബ്ലിക്ദിന പരേഡ് ക്യാമ്പിൽ പങ്കെടുക്കാനായി ടീമംഗങ്ങൾക്ക് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ.അൻസർ ആർ എൻ എൻ എസ് എസ് റീജിയണൽ ഡയറക്ടർ ജി. ശ്രീധർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തെ നാലുലക്ഷം വോളന്റിയർമാരിൽ നിന്നാണ് പത്തുപേരെ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്തത്. സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇത്.
ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികളിലും തുടർന്ന് നടക്കുന്ന റിപ്പബ്ളിക്ക് ദിന പരേഡിലും നാഷണൽ സർവ്വീസ് സ്കീം വോളന്റിയേഴ്സ് കേരളത്തെ പ്രതിനിധാനം ചെയ്തു പങ്കെടുക്കുന്നത് അഭിമാനകരമാണെന്ന് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.

\"\"

Follow us on

Related News