SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ (ഐസിഎഐ) നടത്തിയ സിഎ ഫൈനൽ, ഇന്റർ പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. സിഎ ഫൈനൽ പരീക്ഷയിൽ 11.09 ശതമാനമാണു വിജയം.ഡൽഹി സ്വദേശി ഹർഷ് ചൗധരിയാണ് ഒന്നാം
റാങ്ക് നേടിയത്.
ഈ വർഷത്തെ സിഎ പരീക്ഷകൾ മെയ്, ജൂൺ മാസങ്ങളിൽ: അപേക്ഷ 3മുതൽ
ഇൻഡോർ സ്വദേശിനി ശിഖ ജെയിൻ രണ്ടാം റാങ്കും മംഗളൂരു സ്വദേശിനി രമ്യശ്രീ മൂന്നാം റാങ്കും നേടി. ആകെ 29,242 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 3243 പേരാണു വിജയിച്ചത്. സിഎ ഇന്റർ പരീക്ഷയുടെ ഗ്രൂപ്പ് എയിൽ 1,00,265 പേർ
എഴുതിയതിൽ 21,244 പേർ വിജയിച്ചു. ഗ്രൂപ്പ് ബി എഴുതിയ 79,292 പേരിൽ 19,380 പേരും വിജയം നേടി. ആകെ വിജയശതമാനം 12.72. ഇന്റർ പരീക്ഷയിലും ആദ്യ 3 റാങ്ക്
പെൺകുട്ടികൾക്കാണ്. ഫലം അറിയാൻ http://icaiexam.icai.org സന്ദർശിക്കുക.