പ്രധാന വാർത്തകൾ
പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്ബോള്‍ : കാലിക്കറ്റിന് ജയത്തോടെ തുടക്കം

Jan 9, 2023 at 3:56 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തേഞ്ഞിപ്പലം:രാജസ്ഥാനിലെ കോട്ട സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ ഫുട്ബോള്‍ മത്സരത്തില്‍ കാലിക്കറ്റിനു ജയത്തോടെ തുടക്കം. ലീഗ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജബല്‍പുര്‍ റാണി ദുര്‍ഗവതി സര്‍വകലാശാലയെയാണ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് പരാജയപ്പെടുത്തിയത്. കാലിക്കറ്റിനു വേണ്ടി കളിയുടെ 27-ാം മിനിറ്റില്‍ ഷംനാദ് ആദ്യ ഗോള്‍ നേടി. 32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സഫ്നീത് രണ്ടാം ഗോള്‍ കരസ്ഥമാക്കി. 52-ാം മിനിറ്റില്‍ സനൂപും, 68-ാം മിനിറ്റില്‍ ഷംനാദും 75-ാം മിനിറ്റില്‍ അക്ബര്‍ സിദ്ധിഖും കാലിക്കറ്റിന് വേണ്ടി വല കുലുക്കി. കളിയിലെ മികച്ച താരമായി കാലിക്കറ്റിന്റെ അക്ബര്‍ സിദ്ധീഖ് തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച കൊല്‍ക്കത്ത അദമാസ് യൂണിവേഴ്സിറ്റിയുമായാണ് കാലിക്കറ്റിന്റെ മത്സരം. യു.കെ. നിസാമുദ്ധീന്‍ നായകനായ സര്‍വകലാശാലാ ടീമിന്റെ മുഖ്യ പരിശീലകന്‍ സതീവന്‍ ബാലനാണ്. സഹപരിശീലകന്‍ : മുഹമ്മദ് ഷഫീക്, മാനേജര്‍ : ഷിഹാബുദീന്‍, ഫിസിയോ : ഡെന്നി ഡേവിസ് എന്നിവരാണ്.

\"\"

Follow us on

Related News