SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലാ എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 20 ദിവസത്തെ സഹകരണ ബാങ്ക് ജൂനിയർ ക്ലാർക്ക് പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലന പരിപാടി ആരംഭിച്ചു. യു.ജി.സി നെറ്റ്, കേരള പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ നടത്തി വരുന്ന തുടർ പരിശീലന പരിപാടിയുടെ ഭാഗമാണിത്. എംപ്ലോയ്‌മെൻറ് ഇൻഫർമഏഷൻ ആൻറ് ഗൈഡൻസ് ബ്യൂറോ മേധാവി ഡോ. രാജേഷ് മണി പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചീഫ് കെ.ആർ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സി.ജെ. നെൽസൺ, കെ.എൻ. ജീവേഷ് എന്നിവർ സംസാരിച്ചു.
പരീക്ഷാ ടൈം ടേബിൾ
ആറാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം, 2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷയോടൊപ്പം അനലിറ്റിക്കൽ മെത്തേഡ് ഇൻ ഫുഡ് പ്രോസസിംഗ് എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി. പരീക്ഷ ജനുവരി ഒൻപതിന് നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജനുവരി 24ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ്. (ദ്വിവത്സര പ്രോഗ്രാം – 2021 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി 10 വരെ അപേക്ഷ നൽകാം.പിഴയോടു കൂടി ജനുവരി 11 നും സൂപ്പർഫൈനോടെ ജനുവരി 12 നും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്‌മെന്റ്, ബി.വോക് ഫാഷൻ ടെക്‌നോളജി, ബി.വോക് ഫാഷൻ ടെക്‌നോളജി ആൻഡ് മർക്കന്റൈസിംഗ് (പുതിയ സ്‌കീം – 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019,2018 അഡ്മിഷനുകൾ സപ്ലിമെന്ററി – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി അഞ്ചിന് ആരംഭിക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലങ്ങൾ
മൂന്നാം സെമസ്റ്റർ എം.എസ്.സി. ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി – ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 18 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ്, 2019 അഡ്മിഷൻ റഗുലർ – മാർച്ച് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി 16 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
മൂന്നാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (2020 അഡ്മിഷൻ റഗുലർ – ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 18 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
സെനറ്റ് തിരഞ്ഞെടുപ്പ്; വിജ്ഞാപനം പ്രസിദ്ധീകരിച്ചു
മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് പുന:സംഘടിപ്പിക്കുന്നതിനു മുന്നോടിയായി കോളേജ് പ്രിൻസിപ്പൽമാർ, നിയമസഭാ സാമാജികർ, സർവകലാശാല പഠന വകുപ്പുകളിലെ അധ്യാപകർ, സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവൺമെൻറ് കോളേജുകളിലെ അധ്യാപകർ, സ്വകാര്യ കോളേജുകളിലെ അധ്യാപകർ,സർവകലാശാലയുടെ അധികാര പരിധിക്കുള്ളിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷൻമാർ, രജിസ്‌ട്രേഡ് ട്രേഡ് യൂണിയൻ പ്രതിനിധികൾ, സർവകലാശാലയിലെ അനധ്യാപക വിഭാഗം ജീവനക്കാർ, സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ അനധ്യാപക വിഭാഗം ജീവനക്കാർ, സ്വകാര്യ കോളജ് മാനേജർമാർ എന്നിവരുടെ മണ്ഡലങ്ങളിലേയ്ക്കുള്ള തികരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (http://mgu.ac.in) ലഭ്യമാണ്.