SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
വയനാട് :പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് അടുത്ത വർഷം മുതൽ പുനഃസ്ഥാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കോവിഡ് മഹാമാരിയുടെ കാലത്ത് നിര്‍ത്തിവെച്ചിരുന്ന, പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന എസ്എസ്എൽസി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ആനുകൂല്യമാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പുനഃസ്ഥാപിക്കുക.
മന്ത്രിയുടെ ഓഫീസ് തിരുത്തി: ഗ്രേസ്മാർക്ക് ഈ വർഷം ഉണ്ടാകും
ജി.എച്ച്.എസ്.എസ് വടുവന്‍ചാല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫുട്ബോള്‍ അക്കാദമി, പ്രീപ്രൈമറി പാര്‍ക്ക്, ഗണിതപാര്‍ക്ക്, സ്കില്‍ പാര്‍ക്ക്, ട്രൈബല്‍ മ്യൂസിയം, കാര്‍ബ ന്യൂട്രല്‍ സ്കൂള്‍ എന്നിങ്ങനെ അഞ്ചു നൂതന പദ്ധതികള്‍ക്കാണ് സ്കൂളിൽ തുടക്കമായത്.
ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത്, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സീത വിജയന്‍, ജനപ്രതിനിധികളായ ടി.ബി സെനു, പി.കെ സാലിം, എസ്. വിജയ, വിദ്യാ കിരണം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സന്‍ തോമസ്, ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ കെ.വി. മനോജ്, പി.ടി.എ പ്രസിഡണ്ട് കെ. സുരേഷ് കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ.വി ഷേര്‍ലി തുടങ്ങിയവര്‍ സംസാരിച്ചു.
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
