നുമാറ്റ്സ് പരീക്ഷ: സ്കൂൾതല ലിസ്റ്റും ഫീസും നൽകാൻ ഡിസംബർ 30വരെ സമയം

Dec 27, 2022 at 7:12 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

\"\"

തിരുവനന്തപുരം: ഈ അധ്യയന വർഷം ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടികളെ നുമാറ്റ്സ് പദ്ധതിയിലേയ്ക്ക് തിരെഞ്ഞെടുക്കുന്നതിനുള്ള സ്കൂൾതല ലിസ്റ്റും ഫീസും അടയ്ക്കാനുള്ള സമയം നീട്ടി നൽകി. സ്കൂൾതല പരീക്ഷകൾ നടത്തി ഒരു സ്കൂളിൽ നിന്നും 2 ജനറൽ, SC, 1ST, 1 ഭിന്നശേഷി വിഭാഗം എന്നിങ്ങനെ 5 കുട്ടികളെ തിരെഞ്ഞെടുത്ത് കുട്ടികളുടെ ലിസ്റ്റും ഓരോ കുട്ടിക്കും രജിസ്ട്രേഷൻ ഫീസായി 50 രൂപ
നിരക്കിലുള്ള തുകയും ഉപജില്ലാവിദ്യാഭ്യാസ ഓഫീസർക്ക് നൽകുന്നതിനുള്ള അവസാന തിയതി 2022 നവംബർ 30 ആയിരുന്നു. ഈ തീയതി ഡിസംബർ 30വരെ നീട്ടി നൽകി. അഭിരുചി പരീക്ഷ ജനുവരി 7നാണ് നടക്കുന്നത്. എന്നാൽ വിവിധ മേളകളുടെയും കലോത്സവങ്ങളുടെയും തിരക്ക് കാരണം ചില സ്കൂളുകൾക്ക് കുട്ടികളുടെ ലിസ്റ്റും ഫീസും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്. സ്കൂൾ
തലത്തിൽ തിരഞ്ഞെടുത്ത
കുട്ടികളുടെ ലിസ്റ്റും രജിസ്ട്രേഷൻ ഫീസും ഉപജില്ലാവിദ്യാഭ്യാസ ഓഫീസർക്ക് നൽകുന്നതിനുള്ള അവസാന തിയതി 2022 ഡിസംബർ 30വരെ നീട്ടി നിശ്ചയിച്ചുള്ള ഉത്തരവ് ഇറങ്ങി.

\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...