പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

സംസ്ഥാന ടെക്നിക്കൽ സ്‌കൂള്‍ കായികമേളയുടെ വേദി കുറ്റിപ്പുറത്തല്ല: വേദിമാറ്റം സൗകര്യക്കുറവിനെ തുടർന്ന്

Dec 20, 2022 at 12:12 pm

Follow us on

.
SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

മലപ്പുറം:ഈവർഷത്തെ സംസ്ഥാന ഗവ. ടെക്നിക്കൽ സ്കൂൾ കായികമേളയുടെ വേദി കുറ്റിപ്പുറത്തുനിന്ന് മാറ്റാൻ തീരുമാനം. ജനുവരി 11മുതൽ കുറ്റിപ്പുറം ഗവ.ടെക്നിക്കൽ ഹൈസ്കൂൾ മൈതാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന 38-ാമത് സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയാണ് മൈതാനത്തിന്റെ ശോച്യാവസ്ഥയെ തുടർന്ന് മാറ്റുന്നത്. ചതുപ്പ് നിലമായ മൈതാനത്ത് മഴയെ തുടർന്ന് മത്സരങ്ങൾ നടത്താൻ കഴിയില്ലെന്ന വിദഗ്ധസമിതി തീരുമാനത്തെ തുടർന്നാണ് വേദി മാറ്റാൻ നിർദ്ദേശം നൽകിയത്. സംസ്ഥാന കായികമേളയ്ക്ക് ഉതകുന്ന തരത്തിലല്ല കുറ്റിപ്പുറം ഗവൺമെന്റ് ടെക്നിക്കൽ സ്കൂളിലെ നിലവിലെ മൈതാനം. കായികമേള മലപ്പുറം ജില്ലയിലെ തന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് മാറ്റാനാണ് ആലോചന. ഇവിടെയുള്ള സിന്തറ്റിക് ട്രാക്കിൽ മത്സരങ്ങൾ നടത്തും. കഴിഞ്ഞദിവസം ചേർന്ന വിദഗ്ധ സമിതിയാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്.

\"\"

കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിൽ കായികമേളം നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി അടക്കം രൂപീകരിച്ചിരുന്നു. കായികമേളയുടെ ലോകപ്രകാശനവും ഇവിടെവച്ചാണ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തതോടെ മൈതാനം മത്സരങ്ങൾക്ക് യോജ്യമല്ലാത്ത രീതിയിലേക്ക് മാറുകയായിരുന്നു. 39 ടെക്ക്‌നിക്കല്‍ സ്‌കൂളുകളിൽ നിന്നും ഒമ്പത് ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിൽ നിന്നുമായി ആയിരത്തിലേറെ കായിക താരങ്ങളാണ് ഈ വർഷത്തെ മേളയിൽ മാറ്റുരക്കുക. 12 വർഷങ്ങൾക്കു മുൻപ് കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന സംസ്ഥാന കായികമേളയ്ക്ക് ശേഷം ഈ മൈതാനം വിപുലീകരിക്കാൻ പദ്ധതി ഉണ്ടായിരുന്നു. അധികമായി 10 ലക്ഷം അനുവദിച്ച് നിർമ്മാണ ഉദ്ഘാടന നിർവഹിച്ചെങ്കിലും പദ്ധതി നടപ്പായില്ല. തുടർ പ്രവർത്തനങ്ങൾ ഒന്നുമില്ലാതെ മൈതാനം ശോച്യാവസ്ഥയിലാവുകയായിരുന്നു.

\"\"

Follow us on

Related News

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

തിരുവനന്തപുരം:ഒന്നാംപാദ വാർഷിക പരീക്ഷയിൽ യുപി തലത്തിലെ മലയാളം ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും...