പ്രധാന വാർത്തകൾ
ഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റംഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

വിവിധ സീറ്റ് ഒഴിവ്, ഉദ്ഘാടനം, അത്‌ലറ്റിക് മീറ്റ്:കണ്ണൂർ സർവകലാശാല വാർത്തകൾ

Dec 15, 2022 at 5:22 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കണ്ണൂർ:ഡിസംബർ 16,17 തീയതികളിലായി നടക്കുന്ന 27ാമത് കണ്ണൂർ സർവകലാശാല അത്‌ലറ്റിക് മീറ്റിന് തലശ്ശേരി, ഗവഃ ബ്രണ്ണൻ കോളേജ് ആതിഥേയത്വം വഹിക്കും. 61 കോളേജുകളിൽ നിന്നായി 21 കായിക ഇനങ്ങളിൽ 710 കായിക താരങ്ങൾ പങ്കെടുക്കുന്ന കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനം രാവിലെ 9:30ന് സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നിർവഹിക്കും. കോവിഡിന് ശേഷമുള്ള പൂർണ്ണ പങ്കാളിത്തമുള്ള അത്‌ലറ്റിക് മത്സരങ്ങളാണ് ഇത്തവണ നടക്കുക. യെസ് ടു സ്പോർട്സ് നോ ടു ഡ്രഗ്സ് എന്ന മുദ്രാവാക്യവുമായി ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് നടക്കുന്ന അത്‌ലറ്റിക് മീറ്റിലെ മത്സരങ്ങൾ സായി – ബ്രണ്ണൻ സിന്തറ്റിക് ട്രാക്കിൽ വെച്ച് നടക്കും.

പ്രവേശനകവാടം ഉദ്ഘാടനം
കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് പൂർത്തീകരിച്ച പ്രധാന പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ഡിസംബർ 16 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ നിർവഹിക്കും.

സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ 2022-23 അധ്യയന വർഷത്തിലേക്ക് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ് & സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയ്യതി ഡിസംബർ 31 വരെ നീട്ടി. അപേക്ഷകർക്ക് വെബ്സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠനവകുപ്പിൽ നേരിട്ടോഅപേക്ഷ സമർപ്പിക്കാം. യോഗ കോഴ്‌സുകൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 09895370282, 09447324422

\"\"

Follow us on

Related News