പ്രധാന വാർത്തകൾ
യുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്

നിങ്ങൾ ആത്മവിശ്വാസമുള്ള തൊഴിൽ അന്വേഷകനാണോ? സ്വയംതൊഴിൽ ധനസഹായ പദ്ധതിയുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ സഹായത്തിന് തയ്യാർ

Dec 13, 2022 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

പാലക്കാട്‌ :നിങ്ങൾക്ക് നിങ്ങളുടെ കഴിവുകളിൽ ആത്മവിശ്വാസം ഉണ്ടോ? എങ്കിൽ തൊഴിൽ അന്വേഷിച്ചാൽ നിങ്ങൾക്ക് തൊഴിൽ ദായകനും ആവാം. സ്വയം തൊഴിൽ ധനസഹായ പദ്ധതിയുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ രംഗത്തിറങ്ങുന്നു. രണ്ടുപേരടങ്ങുന്ന ഒരു ജോബ് ക്ലബ്ബിന് 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. ജോബ് ക്ലബ് ഗുണഭോക്താക്കൾക്ക് സംരംഭകത്വ വികസന പരിശീലനവും നൽകുന്നതാണ്. ഈ ധനസഹായം ലഭിക്കുന്നവർക്ക് തൊഴിൽരഹിത വേതനം ലഭിക്കുകയില്ല

യോഗ്യതകൾ

. ബിരുദധാരികളായ വനിതകൾ, പ്രൊഫഷണൽ/ സാങ്കേതിക യോഗ്യതയുള്ളവർ, തൊഴിൽരഹിതവേതനം കൈപ്പറ്റുന്നവർ, സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികൾക്ക് നൽകുന്ന പ്രവൃത്തി കാര്യക്ഷമത സർട്ടിഫിക്കറ്റുകൾ നേടിയവർ, ഐ.ടി.ഐ/ പോളിടെക്നിക്ക് ട്രേഡുകളിൽ പരിശീലന സർട്ടിഫിക്കറ്റ് നേടിയവർ തുടങ്ങിയവർക്ക് മുൻഗണന

. പ്രായപരിധി 21 വയസ്സ് മുതൽ 45 വയസ്സ് വരെ ( പിന്നാക്ക വിഭാഗക്കാർ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവർക്ക് പ്രായപരിധിയിൽ നിശ്ചിത ഇളവുകൾ ഉണ്ട് )

. ഒരു ലക്ഷത്തിൽ കവിയാത്ത കുടുംബ വാർഷിക വരുമാനം

പദ്ധതി ചെലവിന്റെ 25% ( പരമാവധി രണ്ട്ലക്ഷം രൂപ ) സബ്സിഡി അനുവദിക്കും. വായ്പ അനുവദിക്കുന്ന മുറക്ക് സബ്സിഡി തുക ലഭിക്കും. ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന ജാമ്യം നൽകാനും വായ്പ കൃത്യമായി തിരിച്ചടയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വായ്പ തുകയുടെ 10% ഓരോ ജോബ് ക്ലബ്ബിലെയും അംഗങ്ങൾ തങ്ങളുടെ വിഹിതമായി ലോൺ അക്കൗണ്ടിൽ ആദ്യം തന്നെ നിക്ഷേപിക്കുകയും വേണം.
ദേശസാൽകൃത ബാങ്കുകൾ, കേരള ബാങ്ക് റീജിയണൽ- റൂറൽ ബാങ്കുകൾ,സിഡ്ബി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ചിറ്റൂർ,ആലത്തൂർ, ഷൊർണൂർ, മണ്ണാർക്കാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുമായി ബന്ധപ്പെടണം

Follow us on

Related News