SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കൊച്ചി: മറൈന്‍ പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ (എം പി ഇ ഡി എ) അക്വാകള്‍ച്ചര്‍ സെക്ഷനില്‍ ഒഴിവ്. അക്വാ കള്‍ച്ചില്‍ ട്രെയിനിങ് വിഭാഗത്തില്‍ ഒരു ഒഴിവാണ് ഉള്ളത്. അക്വാകള്‍ച്ചര്‍/മാരി- കള്‍ച്ചര്‍/ഫിഷറി സയന്‍സ്/സുവോളജി അല്ലെങ്കില്‍ തത്തുല്യ വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യതകള്‍. പ്രായപരിധി 25 വയസ്സ്. ശമ്പളം 23, 000രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് http://mpeda.gov.in സന്ദര്‍ശിക്കുക.
