SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡൽഹി: ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾക്കുള്ള അക്കാദമിക് കലണ്ടർ ദേശീയ മെഡിക്കൽ കമ്മിഷൻ പുതുക്കി. പുതിയ മാർഗരേഖ അനുസരിച്ച് ഒന്നാം
വർഷ ക്ലാസുകൾ 2023 ഡിസംബർ 15ന് പൂർത്തിയാകും. ഒന്നാം വർഷ അധ്യയനത്തിന് 42 ആഴ്ചയും പരീക്ഷകൾക്കു 10 ആഴ്ചയുമാണ് ഉള്ളത്. അധ്യയനത്തിന് 1638 മണിക്കൂറാണ് ലഭിക്കുക. 2023 ഡിസംബർ 16മുതൽ 2025 ജനുവരി 15 വരെയാണ് രണ്ടാംഘട്ടം. 2025 ജനുവരി 16 മുതൽ നവംബർ 30 വരെ മൂന്നാം ഘട്ടമാണ്. പുതുക്കിയ കലണ്ടർ പ്രകാരം ക്ലാസ് റൂം പഠനത്തിന് 6864 മണിക്കൂറും ക്ലിനിക്കൽ പോസ്റ്റിങ്ങിന് 132 ആഴ്ചയുമാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാം വർഷത്തിൽ മൂന്ന് ആഴ്ച അവധിയാണ്. പൊതുഅവധി ദിവസങ്ങൾ ഉൾപ്പെടെ രണ്ടാഴ്ചയും ഉൾപ്പെട്ടതാണിത്.