SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
മധ്യപ്രദേശ്: സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡില്‍ അപ്രന്റീസുകള്‍ക്ക് അവസരം. ഗ്രാജുവേറ്റ് – ടെക്‌നീഷ്യന്‍ അപ്രന്റിസുകള്‍ക്ക് അപേക്ഷിക്കാം. എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കും ഡിപ്ലോമകാര്‍ക്കും ആണ് അവസരം. മൈനിങ്/ മൈനിങ് ആന്‍ഡ് മൈന്‍ സര്‍വ്വെയിങ്ങില്‍ 1150 ഒഴിവുകള്‍ ഉണ്ട്. ഈ ഒഴിവുകളിലേക്ക് ഡിപ്ലോമകാര്‍ക്ക് അപേക്ഷിക്കാം.
മൈനിങ്-200, ഇലക്ട്രിക്കല്‍-83, മെക്കാനിക്കല്‍-53, സിവില്‍-47 എന്നീ വിഭാഗങ്ങളിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നാലുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിഗ്രിയോ മൂന്നുവര്‍ഷത്തെ ഡിപ്ലോമയോ പാസായിരിക്കണം, 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം. മൂന്നുവര്‍ഷം മുമ്പ് പാസായവരും, മറ്റെവിടെയെങ്കിലും അപ്രന്റീസ് ആയവരും, ബിരുദാനന്തര ബിരുദം പഠിക്കുന്നവരും, പൂര്‍ത്തിയാക്കിയവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.
സ്‌റ്റൈപ്പന്‍ഡ് ഗ്രാജുവേറ്റ് അപ്രന്റീസ്-9000, ടെക്‌നീഷ്യന്‍ അപ്രന്റീസ്-8000രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 19. കൂടുതല്‍ വിവരങ്ങള്‍ക്ക് http://seclcil.in സന്ദര്‍ശിക്കുക.