പ്രധാന വാർത്തകൾ
പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടിസ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർഎംബിഎ പ്രവേശന പരീക്ഷ: ഉത്തരസൂചിക വന്നുഭിന്നശേഷി മേഖലയിലെ പദ്ധതി ആവിഷ്ക്കരണത്തിനായി ഓൺലൈൻ ജേണൽ പുറത്തിറക്കുംഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം വരുംസംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടിഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കുംസ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരുംനാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രധാന അധ്യാപകന്റെ മാത്രം ചുമതലയല്ല: മന്ത്രി വി.ശിവൻകുട്ടി

Dec 6, 2022 at 10:53 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രധാന അധ്യാപകന്റെ മാത്രം ചുമതലയല്ലെന്നും പ്രൈമറി സ്കൂളുകളടക്കം ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ സ്കൂളുകളിലും പദ്ധതി നടത്തിപ്പിനായി സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി. മോൻസ് ജോസഫ് എംഎൽഎയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂൾ പി.ടി.എ പ്രസിഡന്റ് സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റിയുടെ ചെയർമാനും പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപിക അതിന്റെ കൺവീനറുമാണ്. ലഭിക്കുന്ന സർക്കാർ ഫണ്ട് കൃത്യമായി വിനിയോഗിച്ചും അതോടൊപ്പം രക്ഷകർതൃ-പൊതുസമൂഹത്തിന്റെ പിന്തുണയോടും സഹകരണത്തോടും കൂടി പദ്ധതി കാര്യക്ഷമമായി നടത്തികൊണ്ടു പോകേണ്ടതിന്റെ ഉത്തരവാദിത്വം ഉച്ചഭക്ഷണ കമ്മറ്റികളുടേതാണ്. കൂടാതെ, ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ പ്രഥമാദ്ധ്യാപകരെ സഹായിക്കുന്നതിനായി രണ്ട് അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ഇതെല്ലം ഉൾപ്പെടുത്തി 2022-23 അക്കാദമിക് വർഷത്തെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 31.5.2022 ലെ സർക്കുലർ മുഖാന്തിരം സ്കൂളുകൾക്കും ഡി.ഡി.ഇ, എ.ഇ.ഒ കാര്യാലയങ്ങൾക്കും വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് .

\"\"

പതിനെട്ടോളം രജിസ്റ്ററുകൾ/ഫോമുകളാണ് ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ ഉപയോഗിച്ചിരുന്നത്. ഇത് പത്തായി ചുരുക്കുകയും ഇതിൽ മൂന്നെണ്ണം ഡിജിറ്റൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രഥമാദ്ധ്യാപകരെ സഹായിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള രണ്ട് അദ്ധ്യാപകരിൽ ഒരാളിലാണ് രജിസ്റ്ററുകളുടെ പരിപാലനത്തിന്റെ ചുമതല നിക്ഷിപ്തമായിട്ടുള്ളത്. ഉച്ചഭക്ഷണ ഹാജർ പുസ്തകം, അക്കൗണ്ട് രജിസ്റ്റർ, പാചകത്തൊഴിലാളികളുടെ ഹാജർ പുസ്തകം എന്നിവ മാത്രമാണ് പ്രതിദിനം രേഖപ്പെടുത്തലുകൾ ആവശ്യമായ രജിസ്റ്ററുകൾ.

\"\"

ഇതിൽ, ഉച്ചഭക്ഷണ ഹാജർ പുസ്തകത്തിൽ കുട്ടികളുടെ ഹാജർ രേഖപ്പെടുത്തുന്നത് അതത് ക്ലാസ് ടീച്ചർമാരാണ്. ഒരു മാസത്തെ മെനു നിശ്ചയിക്കുന്നത് ഉച്ചഭക്ഷണ കമ്മറ്റിയാണ്. മെനു സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് നിലവിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുവാൻ നിർദ്ദേശിച്ചിട്ടില്ല. സോഫ്ട്‍വെയറിൽ മെനു അപ്ഡേറ്റ് ചെയ്യുക, ഓരോ ദിവസത്തെയും മെനു സ്കൂൾ നോട്ടീസ് ബോർഡിൽ എഴുതി പ്രദർശിപ്പിക്കുക എന്നിവ മാത്രമാണ് സ്കൂൾ അധികൃതർ ചെയ്യേണ്ടത്. കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് മുൻപ് ഒന്നോ രണ്ടോ എസ്.എം.സി അംഗങ്ങളും ചാർജുള്ള അദ്ധ്യാപകൻ/അദ്ധ്യാപിക എന്നിവർ രുചിച്ചു നോക്കി ഗുണനിലവാരം വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനാണ് രുചി രജിസ്റ്റർ എന്ന് സബ്മിഷനിൽ പരാമർശിക്കുന്ന Meal Tasting-Opinion Recording Register എന്ന രജിസ്റ്റർ ഉപയോഗിക്കുന്നത്. പ്രഥമാദ്ധ്യാപകരല്ല മറിച്ച് എസ്.എം.സി അംഗങ്ങൾ, ചാർജുള്ള അദ്ധ്യാപകൻ/അദ്ധ്യാപിക എന്നിവരാണ് ടി രജിസ്റ്ററിൽ രേഖപ്പെടുത്തലുകൾ നടത്തേണ്ടത് എന്നതിനാലും രജിസ്റ്ററുകൾ കൈകാര്യം ചെയ്യുന്നതിന് ഒരു അദ്ധ്യാപകൻ/അദ്ധ്യാപികയെ ചുമതലപ്പെടുത്തിയിട്ടുള്ളതിനാലും പ്രധാന അധ്യാപകരുടെ അക്കാദമിക് സമയം ഇക്കാര്യങ്ങൾക്കായി നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഇല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

\"\"

Follow us on

Related News

പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടി

പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം:പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന...