പരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾ

Dec 3, 2022 at 3:01 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തേഞ്ഞിപ്പലം:ഡിസംബർ അഞ്ചിന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി, 2019,2018,2017 അഡ്മിഷനുകൾ മെഴ്സി ചാൻസ്) ബിരുദ പരീക്ഷകൾ മറ്റി വച്ചു. പരീക്ഷകൾ ഡിസംബർ 14 ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

\"\"

പരീക്ഷാ ടൈം ടേബിൾ പരിഷ്‌ക്കരിച്ചു
ഡിസംബർ അഞ്ചിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി.വോക്. (2018, 2019 അഡ്മിഷൻ സപ്ലിമെന്ററി, പുതിയ സ്‌കീം) പരീക്ഷയിൽ എന്റർപ്രൈസസ് റിസോഴ്‌സ് പ്ലാനിംഗ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നീ പേപ്പറുകൾ കൂടി യഥാക്രമം ഡിസംബർ 13, 15 തീയതികളിൽ ഉൾപ്പെടുത്തി. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

\"\"

പരീക്ഷാ ഫലം
കഴിഞ്ഞ മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി സുവോളജി(2016 മുതൽ 2018 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012 മുതൽ 2015 വരെയുള്ളശ അഡ്മിഷൻ മെഴ്സി ചാൻസ് – നവംബർ 2021), എം.എസ്.സി. ക്ലിനിക്കൽ ന്യുട്രീഷ്യൻ ആന്റ് ഡയറ്റെറ്റിക്സ്(2016 മുതൽ 2018 വരെയുള്ള അഡ്മിഷനുകൾ സപ്ലിമെന്ററി – നവംബർ 2021) പരീക്ഷകളുടെ തടഞ്ഞുവച്ചിരുന്ന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡെപ്യൂട്ടി രജിസ്ട്രാർ 7 (പരീക്ഷ)ക്ക് ഡിംസബർ 16 വരെ അപേക്ഷ നൽകാം.

\"\"

ടോട്ടെം 22 ക്യാമ്പിന് തുടക്കമായി
മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബീഹേവിയറൽ സയൻസിലെ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡിസ് ആന്റ് ആക്ഷൻ രണ്ടാം സെമസ്റ്റർ വിദ്യാർഥികളുടെ പഞ്ചദിന സഹവാസ ക്യാമ്പ് \’ടോട്ടെം 22\’ എറണാകുളം ജില്ലയിൽ കുട്ടമ്പുഴ പഞ്ചായത്തിൽ പിണവൂർ കുടി കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയൻ ഉദ്ഘടാനം നിർവഹിച്ചു. ക്യാമ്പ് ഓർഗനൈസർ ഡോ. വി.സി. ഷൈനു അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.എ. സിബി, അംഗങ്ങളായ ബിനീഷ് നാരായൻ, ജോഷി സ്റ്റുഡന്റ് കോർഡിനേറ്റർ അഭിരാമി മീനു മോഹൻ എന്നിവർ സംസാരിച്ചു.

Follow us on

Related News