പ്രധാന വാർത്തകൾ
എസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം

പുതിയ മീറ്റ് റെക്കോർഡുകൾക്ക് കാത്ത് കേരളം: രാത്രിയിലും മത്സരം

Dec 2, 2022 at 1:46 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: നാളെ സംസ്ഥാന കായികമേളയുടെ ട്രാക്കുണരുമ്പോൾ പുതിയ മീറ്റ് റെക്കോർഡുകൾക്കായി കാത്ത് കേരളം. നാളെ രാവിലെ 7ന് സീനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്ററോടെയാണ് ഈ വർഷത്തെ കൗമാര കായികമേള ആരംഭിക്കുക. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാന സ്കൂൾ കായികമേള ഇത്തവണ ആദ്യമായി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. നാളെ 35 ഇനങ്ങളിലാണ് മത്സരങ്ങൾ. നാളെ രാവിലെ 7 ന് ആരംഭിക്കുന്ന മത്സരം വൈകിട്ട് 6 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

\"\"

വൈകിട്ട് 6ന് ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വർഷത്തെ കായികമേളയുടെ ഉദ്ഘാടനം നിർവഹിക്കും. ഈ വർഷം കായിക താരങ്ങൾ പുതിയ വേഗവും ദൂരവും ഉയരവും കുറിക്കട്ടെ എന്ന് ആശംസിച്ച് \’സ്കൂൾ വാർത്ത\’യും സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമാകുന്നു.

\"\"

Follow us on

Related News