പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

കായിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയ സ്കൂൾ പാഠപുസ്തകങ്ങൾ അടുത്ത അധ്യനവർഷം മുതൽ

Dec 1, 2022 at 7:46 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: പ്രീ പ്രൈമറി മുതലുള്ള സ്കൂൾ ക്ലാസുകളിൽ കായിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങൾ അടുത്ത അധ്യനവർഷം മുതൽ ലഭ്യമാകുമെന്ന് മന്ത്രി. വി.അബ്ദുറഹ്മാൻ. മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഉന്നത നിലവാരത്തിലുള്ള കായിക അക്കാദമികൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്നും മന്ത്രി വി.അബ്ദുറഹ്‌മാൻ പറഞ്ഞു. അക്കാദമികൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി ഈ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള ശിൽപ്പശാല കാര്യവട്ടം എൽഎൻസിപിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ഉന്നത നിലവാരമുള്ള സംവിധാനങ്ങൾ ആവശ്യമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

\"\"

മികച്ച കായിക ഉപകരണങ്ങൾ, സ്വിമ്മിങ്പൂ ൾ, ജിമ്മുകൾ, ഭക്ഷണക്രമങ്ങൾ, മരുന്നുകൾ, താമസ സൗകര്യം എന്നിവ അക്കാദമിയുടെ ഭാഗമായി ഒരുക്കും. 1400 കോടിയോളം രൂപ കായിക രംഗത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ ബഡ്ജറ്റ്, കിഫ്ബി വിഹിതമായി വകയിരുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കായിക കോഴ്‌സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് സർവകലാശാലയുമായി സഹകരിച്ച് കായിക അക്കാദമിയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ് ആൻഡ് റിസർച്ച് സെന്ററും ആരംഭിച്ചു. കേരളത്തിന്റെ കായിക രംഗം 40,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമുള്ള മേഖലയാണെന്ന വസ്തുത മനസിലാക്കണം. ഇതനുസരിച്ചുള്ള തൊഴിൽ മേഖല തുറന്നു നൽകുകയെന്ന സങ്കൽപ്പത്തോടെയാണ് കായിക അക്കാദമികൾക്ക് തുടക്കമാകുന്നത്.

\"\"

വർഷങ്ങളായി കായികമേഖലയ്ക്കു വേണ്ടി ജീവിതം സമർപ്പിക്കുന്നവർക്ക് ഇത് ആശ്വാസമായിരിക്കും. നിലവിലുള്ള കളിക്കങ്ങളെ 24 മണിക്കൂറും ഉപയോഗിക്കാനും കായിക രംഗത്തെ നൂതനമായ ആശയങ്ങൾ സ്റ്റാർട്ട് അപ്പ് അടക്കമുള്ള സംരഭങ്ങളിലേക്ക് നയിക്കാനും കഴിയണം. കായിക താരങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിലുൾപ്പെടെ സുതാര്യമായ ഓൺലൈൻ പരിശോധന സംവിധാനങ്ങൾ നടപ്പാകും. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ പി എസ് സി ക്കുൾപ്പെടെ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. ഗുണനിലവാരമുള്ളതും സുതാര്യമായതുമയ തെരഞ്ഞെടുപ്പ്, പരിശീലന സംവിധാനം എന്നിവ കായിക അക്കാദമികളിൽ സർക്കാർ ഉറപ്പു വരുത്തും. നിലവിലെ കേരളത്തിന്റെ കായിക രംഗത്തെ പ്രകടനങ്ങളിലെ ദൗർബല്യങ്ങൾ വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ശിൽപ്പശാലയിലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

\"\"


സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സികുട്ടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഒ.കെ. ബിനീഷ് സ്വാഗതം ആശംസിച്ചു. ടി.പി. ദാസൻ, എസ്. രാജീവ്, ചന്ദ്രലാൽ, ബീന മോൾ, ജി. കിഷോർ, പത്മിനി തോമസ്, തോമസ് മാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on

Related News