SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
മുംബൈ: വെസ്റ്റേണ്‍ റെയില്‍വേ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് 14 ഒഴിവിലേക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പന്ത്രണ്ടാം ക്ലാസ് വിജയം, ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് പത്താം ക്ലാസ്/ഐടിഐ/നാഷണല്‍ അപ്രന്റിസിഷിപ്പ് സര്‍ട്ടിഫിക്കറ്റും ആണ് യോഗ്യത. അപേക്ഷകര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്‌കൗട്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാകണം.
പ്രസിഡന്റിന്റെ സ്‌കൗട്ട്/ഗൈഡ്/റോവര്‍/റെയിഞ്ചര്‍/ഹിമാലയന്‍ വുഡ് ബാഡ്ജ് എന്നിവ നേടിയവര്‍ ആയിരിക്കണം. സ്‌കൗട്ട്/ഗൈഡിന്റെ ദേശീയ/റെയില്‍വേ തലത്തിലും സംസ്ഥാനതലത്തിലും പരിപാടികളില്‍ പങ്കെടുത്തിരിക്കണം എന്നിവയാണ് യോഗ്യതകള്‍.
പ്രായപരിധി -ഗ്രൂപ്പ് സി 18-30, ഗ്രൂപ്പ് ഡി 18-33. യോഗ്യത സര്‍ട്ടിഫിക്കറ്റുകളിലെ മാര്‍ക്ക് എഴുത്ത് പരീക്ഷയിലെ മാര്‍ക്ക് വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 9. കൂടുതല്‍ വിവരങ്ങള്‍ക്ക് http://rrc-wr.com സന്ദര്‍ശിക്കുക