പ്രധാന വാർത്തകൾ
കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചു

വെസ്റ്റേണ്‍ റെയില്‍വേയില്‍ 14ഒഴിവ്: ഡിസംബര്‍ 9വരെ അപേക്ഷിക്കാം

Nov 30, 2022 at 8:24 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മുംബൈ: വെസ്റ്റേണ്‍ റെയില്‍വേ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് 14 ഒഴിവിലേക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പന്ത്രണ്ടാം ക്ലാസ് വിജയം, ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് പത്താം ക്ലാസ്/ഐടിഐ/നാഷണല്‍ അപ്രന്റിസിഷിപ്പ് സര്‍ട്ടിഫിക്കറ്റും ആണ് യോഗ്യത. അപേക്ഷകര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്‌കൗട്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാകണം.

\"\"

പ്രസിഡന്റിന്റെ സ്‌കൗട്ട്/ഗൈഡ്/റോവര്‍/റെയിഞ്ചര്‍/ഹിമാലയന്‍ വുഡ് ബാഡ്ജ് എന്നിവ നേടിയവര്‍ ആയിരിക്കണം. സ്‌കൗട്ട്/ഗൈഡിന്റെ ദേശീയ/റെയില്‍വേ തലത്തിലും സംസ്ഥാനതലത്തിലും പരിപാടികളില്‍ പങ്കെടുത്തിരിക്കണം എന്നിവയാണ് യോഗ്യതകള്‍.

പ്രായപരിധി -ഗ്രൂപ്പ് സി 18-30, ഗ്രൂപ്പ് ഡി 18-33. യോഗ്യത സര്‍ട്ടിഫിക്കറ്റുകളിലെ മാര്‍ക്ക് എഴുത്ത് പരീക്ഷയിലെ മാര്‍ക്ക് വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 9. കൂടുതല്‍ വിവരങ്ങള്‍ക്ക് http://rrc-wr.com സന്ദര്‍ശിക്കുക

\"\"

Follow us on

Related News