SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡൽഹി:ഒന്നുമുതൽ 8 വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അനുവദിച്ചിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് നിർത്തലാക്കി. ഈ അധ്യയന വർഷം 9,10 ക്ലാസുകളിലെഇനി പ്രീമെട്രിക്സ് സ്കോളർഷിപ്പ് ലഭിക്കുക. ഈ വർഷത്തെ സ്കോളർഷിപ്പ് വിജ്ഞാപന പ്രകാരം ഒന്നുമുതൽ 10 വരെയുള്ള പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ സ്വീകരിച്ചു നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ എല്ലാ അപേക്ഷകളും റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള സ്കോളർഷിപ്പ് അധ്യയന വർഷം മുതൽ 9 10 ക്ലാസുകളിൽ മാത്രമാക്കി ചുരുക്കിഎത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.