SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കൊല്ലം: സ്കൂൾ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സ്കൂൾ അധ്യാപകനെതിരെ പോലീസ് പോക്സോ കേസെടുത്തു. അദ്ധ്യാപകനായ കൊല്ലം കടയ്ക്കൽ സ്വദേശിക്കെതിരെയാണ് പരാതി. ഉപജില്ലാ കലോത്സവം നടക്കുന്നതിനിടെയാണ് സംഭവം. കലോത്സവത്തിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണശാലയിലേക്ക് പോകുന്നതിനിടയിലാണ് അധ്യാപകൻ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതെന്ന് പറയുന്നു.
സംഭവത്തെക്കുറിച്ച് പെൺകുട്ടി മറ്റ് അധ്യാപകരോട് പരാതിപ്പെടുകയായിരുന്നു. സംഭവത്തെതുടർന്ന് അധ്യാപകൻ ഒളിവിലാണ്.