SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കോട്ടയം: ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഐ.എം.സി.എ(2020 അഡ്മിഷന്‍ റെഗുലര്‍, 2014, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി)ഡി.ഡി.എം.സി.എ സപ്ലിമെന്‍ററി(2014- 2016 അഡ്മിഷനുകള്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫിസ് അടച്ച് ഡിസംബര്‍ 12 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍(എം.പി.ഇ/എം.പി.എഡ് 2009 മുതല്‍ 2012 വരെയുള്ള അഡ്മിഷന്‍) സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് പരീക്ഷ ഡിസംബര്‍ 16 ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
ഭരണഘടനാ ദിനാചരണം നടത്തി
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഭരണഘടനാ ദിനം ആചരിച്ചു. വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഭരണഘടനയുടെ ആമുഖം വായിച്ചു. പ്രോ -വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ബിജു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ഗാര്‍ഹിക പീഡന – സ്ത്രീധന നിരോധന ദിനാചരണത്തിന്‍റെ ഭാഗമായി വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു.