പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഒന്നാം സമ്മാനം 20ലക്ഷം: ഡിസംബർ 16മുതൽ സംപ്രേഷണം

Nov 26, 2022 at 12:24 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സംപ്രേഷണം ഡിസംബര്‍ 16ന് കൈറ്റ് വിക്ടേഴ്സില്‍ ആരംഭിക്കും. ഒന്നര ലക്ഷത്തിലധികം വിദ്യാർത്ഥികൾറിയാലിറ്റി ഷോയാണ് ഒരുങ്ങുന്നത്. 110 സ്കൂളുകളില്‍ ഇപ്പോള്‍ വീഡിയോ ഡോക്യുമെന്റേഷന്‍ നടക്കുകയാണ്.

\"\"


ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വിപുലമായതുമായ വിദ്യാഭ്യാസ റിയാലിറ്റിഷോയായ ഹരിതവിദ്യാലയത്തിന്റെ മൂന്നാം സീസണാണ് ആരംഭിക്കുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അക്കാദമിക, സാങ്കേതിക, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ നമ്മുടെ പൊതു വിദ്യാലയങ്ങളിലെ മികവുകള്‍ അന്താരാഷ്ട്ര തലത്തില്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് റിയാലിറ്റി ഷോയുടെ ക്രമീകരണം.
പഠന പഠനേതര പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം, സാമൂഹിക പങ്കാളിത്തം, ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം, കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ഹരിതവിദ്യാലയം സീസണ്‍ 3-ല്‍ പ്രധാനമായി ചര്‍ച്ച ചെയ്യുന്നത്.
ഷോയുടെ അവതരണ ഗാനം പ്രകാശനം ചെയ്തു.

\"\"


\’മണ്‍തരിതൊട്ട് മഹാകാശം വരെ\’ എന്നു തുടങ്ങുന്ന മുദ്രാഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്കാരമാണ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തത്. ശ്വേതാ മോഹനും വിജയ് യേശുദാസുമാണ് ഗായകര്‍. കൈറ്റിന് വേണ്ടി സി-ഡിറ്റാണ് മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കരണം നടത്തിയത്.
ഒന്നാം സമാനമായ 20ലക്ഷം രൂപ സ്പോൺസർ ചെയ്തിരിക്കുന്നത് എസ്.സി.ഇ.ആർ.ടിയും നാഷണൽ ഹെൽത്ത്‌ മിഷനും ചേർന്നാണ്.

\"\"


രണ്ടാം സമ്മാനമായ 15 ലക്ഷം രൂപയുടെ സ്പോണ്‍സര്‍ പ്ലാനിങ് വകുപ്പിനു കീഴിലുള്ള K-DISC ആണ്. മൂന്നാം സമ്മാനമായ 10 ലക്ഷം എസ്.എസ്.കെ.യുമാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഇതിനു പുറമെ അവസാന റൗണ്ടിലെത്തുന്ന മറ്റ് 7 സ്കൂളുകള്‍ക്ക് 2 ലക്ഷം രൂപ വീതം കൈറ്റ് നല്‍കും.
ഒന്നാം റൗണ്ടിലെത്തിയ 110 സ്കൂളുകള്‍ക്കും 15,000/- രൂപ വീതം കൈറ്റ് നല്‍കും. സ്കൂൾതല ഷൂട്ടിനു ശേഷം റിയാലിറ്റിഷോയുടെ ഫ്ലോര്‍ ഷൂട്ട് നവംബര്‍ 29 മുതല്‍ ഡിസംബര്‍ 10 വരെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് നടക്കും.
ഡിസംബര്‍ 16 മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ആരംഭിക്കും.
ഫസ്റ്റ്ബെല്‍ ക്ലാസുകളെപ്പോലെ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഷോ ലഭ്യമായിരിക്കും. ഫെബ്രുവരി മാസത്തോടെ ഗ്രാന്റ്ഫിനാലെ നടത്തും.

\"\"

Follow us on

Related News