SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കോഴിക്കോട്: മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്കൂളുകൾക്ക് ഗ്രേഡിങ് സംവിധാനം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതിനായി സർക്കാർ ആലോചന തുടങ്ങിയതായും അധ്യാപക സംഘടനകളുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു. ഓരോ സ്കൂളിനും മികവിന്റെയും പ്രവർത്തനത്തിന്റെയും പാഠ്യേതര വിഷയങ്ങളിലെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലും ഗ്രേഡ് നൽകും.
പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ മാറ്റുന്നതും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. എൽകെജി, യുകെജി വിദ്യാർത്ഥികൾ അടക്കം ഇപ്പോൾ പരീക്ഷ എഴുതുന്നുണ്ട്. ഏത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ വേണം എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.