SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം:എംബിബിഎസ് ബിഡിഎസ് രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. അലോട്മെന്റ് ലഭിച്ചവർ ഇന്നുമുതൽ 28ന് വൈകിട്ട് 4നകം ഫീസ് അടച്ചു പ്രവേശനം നേടണം. എംബിബിഎസ് ബിഡിഎസ് രണ്ടാം അലോട്ട്മെന്റ് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. എംബിബിഎസിന് സർക്കാർ മെഡിക്കൽ കോളേജുകളിൽ 898 വരെ റാങ്ക് ഉള്ളവർക്കും ബിഡിഎസിന് 3865 വരെ റാങ്ക് ഉള്ളവർക്കും ജനറൽ സീറ്റ് പ്രവേശനം ലഭിച്ചു. ഫലം http://cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ലഭിക്കും. ഫീസ് ഓൺലൈൻ പെയ്മെന്റ് ആയോ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയോ അടക്കാം.
അലോട്ട്മെന്റ് അലോട്ട്മെന്റ് മെമ്മ അലോട്ട്മെന്റ് മെമ്മോ ഡാറ്റ ഷീറ്റ് എന്നിവയുടെ പ്രിന്റും പ്രോസ്പെക്ടസിൽ പറഞ്ഞ രേഖകളുമായി 28ന് വൈകിട്ട് നാലിനകം കോളേജുകളിൽ എത്തി പ്രവേശനം നേടണം.
കൂടുതൽ വിവരങ്ങൾക്ക് 0471 252530