SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കോട്ടയം: എംജി സർവകലാശാലയിൽ കായിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ആദ്യ ഘട്ടമായി അന്തർദേശീയ നിലവാരത്തിലുള്ള നാച്വറൽ ടർഫ് ഫുട്ബോൾ ഗ്രൗണ്ടിൻറെ നിർമാണത്തിന് തുടക്കമായി. പ്രോ- വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ നിർമാണോദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സർക്കാരിൻറെ പ്ലാൻ ഫണ്ടിൽനിന്നും 2.74 കോടി രൂപ ചിലവിട്ട് നിർമിക്കുന്ന ഗ്രൗണ്ട് രണ്ടു ഘട്ടങ്ങളിലായാണ് പൂർത്തീകരിക്കുക. ഫ്ളഡ് ലൈറ്റിംഗ്, ഇന്റേണൽ ഡ്രെയിനേജ്, ആധുനിക സ്പ്രിങ്ക്ളറുകൾ തുടങ്ങിയവ ഇവിടെയുണ്ടാകും. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമാണച്ചുമതല.
നിർമാണോദ്ഘാടനച്ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ബിജു തോമസ്, പ്രഫ. പി. ഹരികൃഷ്ണൻ, ഡോ. എ. ജോസ്, ഡോ. എസ്. ഷാജില ബീവി, ഡോ. ആർ. അനിത, പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. ബിനു ജോർജ്, സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ.ജെ. നെജിത തുടങ്ങിയവർ പങ്കെടുത്തു.