SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം:മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികൾക്കുള്ള സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. http://egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തുന്നത് സംബന്ധിച്ച മാർഗരേഖ അനുബന്ധം 1 ആയി ചേർത്തിട്ടുണ്ട്. അവസാന തീയതി ഡിസംബർ 10 ആണ്. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷത്തിന് താഴെയാവണം.
കൂടുതൽവിവരങ്ങൾക്ക്: വെബ്സൈറ്റ് – http://egrantz.kerala.gov.in, http://bcdd.kerala.gov.in. ഇ-മെയിൽ- bcddkerala@gmail.com. ഫോൺ- 0471-2727379.