editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലംഡിപ്ലോമ ഇൻ എജ്യൂക്കേഷൻ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27മുതൽ: അപേക്ഷ 5വരെഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെനൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാംഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനംഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഫലംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: മാർച്ച് 31വരെ അവസരം9വരെയുള്ള ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ് 2ന്: സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ 9ഒഴിവുകള്‍: വനിതകള്‍ക്ക് അവസരം

Published on : November 18 - 2022 | 4:45 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. കേസ് വര്‍ക്കര്‍, ഐ.ടി. സ്റ്റാഫ്,മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി എന്നീ തസ്തികകളിലാണ് അവസരം. 9 ഒഴിവുകളുണ്ട്. ഇടുക്കി പൈനാവില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിലേയ്ക്കാണ് നിയമനം. ഒരു വര്‍ഷത്തേക്കുള്ള താത്കാലിക നിയമനമാണ്. വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.

കേസ് വര്‍ക്കര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളുണ്ട്. സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് എന്നിവയിലെ ബിരുദാനന്തര ബിരുദം/ നിയമ ബിരുദം എന്നീവയാണ് യോഗ്യത. പ്രവൃത്തിപരിചയം അഭിലഷണീയം. സൗജന്യ താമസസൗകര്യം ഉണ്ടായിരിക്കും. ഹോണറേറിയം 15,000 രൂപ.

ഐ.ടി. സ്റ്റാഫ് തസ്തികയില്‍ ഒരു ഒഴിവുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ/ബിരുദം/ഡാറ്റാ മാനേജ്മെന്റ്, ഡസ്‌ക് ടോപ്പ് പ്രോസസ്സിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുണ്ടാകണം. ഹോണറേറിയം- 12,000 രൂപ.

മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളുണ്ട്. എഴുത്തും വായനയും അറിയുന്ന ഹോസ്റ്റല്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ കൂക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നിവയിലെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും. ഹോണറേറിയം 8,000 രൂപ.

ഈ മൂന്നു തസ്തികകളിലും പ്രായം 01.01.2022ന് 25 വയസ് പൂര്‍ത്തിയായിരിക്കണം. 40 വയസ് കവിയരുത്.

സെക്യൂരിറ്റി ഒഴിവിലേക്ക് 30നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2 ഒഴിവുകളുണ്ട്. യോഗ്യത – സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരായി ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഹോണറേറിയം. 8,000 രൂപ.

യോഗ്യതയുള്ളവര്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ അപേക്ഷകള്‍ 23ന് വൈകിട്ട് അഞ്ചിന് മുമ്പ് വനിത സംരക്ഷണ ഓഫിസര്‍, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 221722, 8281999056.

0 Comments

Related News