ശബരിമല തീർത്ഥാടനകാലം: പമ്പയിലും സന്നിധാനത്തും പുരുഷ നഴ്സിങ് ഓഫീസര്‍ നിയമനം

Nov 5, 2022 at 6:28 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

പത്തനംതിട്ട: 2022-23 ശബരിമല മണ്ഡലപൂജ- മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നേഴ്സിങ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (2022 നവംബര്‍ 15 മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി). 24 ഒഴിവുണ്ട്. അപേക്ഷകര്‍ അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്സിങ് പാസായിട്ടുളളവരും,

\"\"

കേരള നേഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട കളക്ടറേറ്റില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 9188 166 512

\"\"
❤️

Follow us on

Related News