SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡൽഹി: കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് പദ്ധതിയായ നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പിന് (NMMS) നവംബർ 15വരെ അപേക്ഷ സമർപ്പിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വർഷംതോറും 12,000 രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക. എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് ലഭിക്കുക. വാർഷിക വരുമാനം 3,50000 രൂപയ്ക്ക് താഴെ ഉള്ള മാതാപിതാക്കളുടെ കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അവസരം.

അർഹരായ വിദ്യാർഥികൾക്ക് പത്ത് മുതൽ പ്ലസ് ടു വരെ സ്കോളർഷിപ്പ് പുതുക്കി നൽകാനും അവസരമുണ്ട്. ഒൻപതാം ക്ലാസിൽ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ നല്ല മാർക്കോടെ പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം
ലഭിച്ചിട്ടുണ്ടെങ്കിൽ സ്കോളർഷിപ്പ് തുടരും.
പത്താം ക്ലാസിൽ 60 ശതമാനത്തിന്
മുകളിൽ മാർക്ക് വാങ്ങിയാൽ പ്ലസ് ടു വരെ
സ്കോളർഷിപ്പ് തുടരും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://scholarships.gov.in സന്ദർശിക്കുക.

0 Comments