SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ആലപ്പുഴ: ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ ജി-07- എഴുപുന്ന ഗ്രാമ പഞ്ചായത്ത് (വാർഡ്04-വാത്തറ), ജി-43-പാണ്ടനാട് ഗ്രാമപഞ്ചായത്ത് (വാർഡ്-07-വൻമഴി വെസ്റ്റ്), ജി- 47- കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് (വാർഡ്-08 കാർത്തികപ്പള്ളി), ജി-69- മുതുകുളം ഗ്രാമപഞ്ചായത്ത് (വാർഡ്-04- ഹൈസ്‌കൂൾ വാർഡ്), ജി- 62-പാലമേൽ ഗ്രാമപഞ്ചായത്ത് (വാർഡ് 11 -ആദിക്കാട്ടുകുളങ്ങര തെക്ക്) എന്നി നിയോജകമണ്ഡലങ്ങളുടെ/വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് നടക്കുന്ന നവംബർ ഒമ്പതിന് അവധി പ്രഖ്യാപിച്ചു.
പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എട്ട്, ഒമ്പത് തീയതികളിലും കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ പോളിംഗ് സ്റ്റേഷനായ കാർത്തികപ്പള്ളി കൃഷി ഓഫീസിന് എട്ടിന് ഉച്ചയ്ക്കുശേഷവും പോളിഗ് ദിവസവും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.