SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സെൻട്രൽ ആംഡ് ഫോഴ്സസ്, എസ്.എസ് എഫിലെ കോൺസ്റ്റബിൾ, അസം റൈഫിൾസിൽ റൈഫിൾമാൻ, നാർക്കോട്ടിക് കൺട്രോൾ ബ്യുറോയിൽ സിപോയി എന്നീ തസ്തികകളിലേക്ക് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ജനുവരിയിൽ നടക്കും. പരീക്ഷ നടക്കുന്ന തീയതി കമ്മീഷൻ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. 26 വയസാണ് പ്രായപരിധി. പത്താം ക്ലാസ് പാസായിരിക്കണം. താല്പര്യമുള്ളവർ https://ssc.nic.in മുഖേന ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: http://ssckkr.kar.in, https://ssc.nic.in.