SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പത്താം വാർഷികാഘോഷവും മലയാള വാരാഘോഷവും നാളെ മുതൽ ആരംഭിക്കും. \’ഓർച്ച\’ എന്ന പേരിൽ നവംബർ 1മുതൽ 7വരെ നടക്കുന്ന പരിപാടികൾ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.
മന്ത്രി വി.അബ്ദുറഹ്മാൻ, എം.ടി.വാസുദേവൻ നായർ,കുറുക്കോളി മൊയ്തീൻ എം.എൽ.എ,
ഡോ.എം.കെ.ജയരാജ് (വൈസ് ചാൻസലർ, കാലിക്കറ്റ് സർവകലാശാല),
ഡോ.എം.വി.നാരായണൻ (വൈസ് ചാൻസലർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല), ഡോ. പ്രകാശ് സഹാദിയോ ഖാഡ് (റിട്ട. പ്രൊഫ. മുംബൈ സർവകലാശാല), സുനിൽ പി ഇളയിടം, അശോകൻ ചരുവിൽ, സി. എം. മുരളീധരൻ, ഡോ. എം. വി. പിള്ള തുടങ്ങിയ പ്രമുഖർ പരിപാടികളിൽ സംബന്ധിക്കും. നാടകം, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, മലയാളകലാസന്ധ്യ, അന്തർവൈജ്ഞാനിക സമ്മേളനം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, സെമിനാർ, പുസ്തകോത്സവം എന്നിവ നടക്കും.