SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ഗാനം പുറത്തിറക്കി. മന്ത്രി വി.ശിവൻകുട്ടിയാണ് വീഡിയോ ഗാനത്തിന്റെ പ്രകാശനം നിർവഹിച്ചത്. കവി പ്രഭാവർമ്മയുടേതാണ് ഗാനത്തിന്റെ വരികൾ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയിൽ ഗാനം കേൾപ്പിക്കും.
പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്, വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.