സംസ്ഥാനത്ത് നാളെ ലഹരിവിരുദ്ധ ശൃംഖല: ഓരോ സ്‌കൂളിലും എടുക്കേണ്ട പ്രതിജ്ഞ ഇതാ

Oct 31, 2022 at 1:18 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: ലഹരി മുക്ത കേരളം പദ്ധതിയുടെ ഭഗമായി സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും നാളെ ലഹരിവിരുദ്ധ ശൃംഖല നടക്കും. നവംബർ ഒന്നിലെ ലഹരിവിരുദ്ധ ശൃംഖലയിൽ എല്ലാ വിദ്യാർത്ഥികളും അണിചേരണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് മൂന്നരയോടെ എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീർക്കണം. ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കണം. മൂന്ന് മണിക്ക് തന്നെ കുട്ടികൾ ശൃംഖലയ്ക്കായി തയ്യാറെടുക്കണം. മൂന്നര വരെ തയ്യാറാക്കിയ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാം.


സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 3.30ന് നിർവഹിക്കും. തിരുവനന്തപുരത്ത് ഗാന്ധി പാർക്ക് മുതൽ അയ്യങ്കാളി സ്ക്വയർ വരെയാണ് ശൃംഖല. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷൻ ആയ ചടങ്ങിൽ മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.

ഓരോ സ്‌കൂളിലും എടുക്കേണ്ട പ്രതിജ്ഞ
മയക്കുമരുന്നുകൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിയുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്നും ഞാൻ മനസ്സിലാക്കുന്നു, ഞാനും എന്റെ സമൂഹവും ലഹരിയിൽ വീഴാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തും. \”ജീവിതമാണ് ലഹരി\” എന്ന ആശയം എന്റെ ജീവിതത്തിൽ പകർത്തുന്നതോടൊപ്പം ഈ ആശയം ജീവിതത്തിൽ പകർത്തുന്നതിന് ഞാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും. ലഹരിമുക്ത നവകേരളം പടുത്തുയർത്താൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.

\"\"

Follow us on

Related News