SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ വിവിധ തസ്തികളില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കാന്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേര്‍ഡ് പ്രോസസ്സിങ്ങിലെ അറിവും നിര്‍ബന്ധമാക്കി. അസിസ്റ്റന്റ്, ക്ലാര്‍ക്ക് ഇവയ്ക്ക് സമാനമായ തസ്തികള്‍ എന്നിവയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ മിനിറ്റില്‍ 15 മലയാളം വാക്കും 20 ഇംഗ്ലീഷ് വാക്കും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍ കഴിയണം. പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയതായി തീരുമാനിക്കും മുമ്പ് ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധന ഉറപ്പുവരുത്തണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവില്‍ പറയുന്നു. കെജിടിഇ ടൈപ്പ് റൈറ്റിംഗ് ലോവര്‍ കോഴ്‌സ് ജയിച്ചവര്‍ക്ക് ഈ നിബന്ധന ബാധകമല്ല.