SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കൊല്ലം:കേരളത്തിലെ ആദ്യത്തെ സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ, ബിരുദാനാന്തര പ്രോഗ്രാമുകളിലേക്ക് നവംബർ 15വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
ആദ്യഘട്ടത്തിൽ യുജിസിയുടെ അംഗീകാരം ലഭിച്ച ഭാഷ വിഷയങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് സംസ്‌കൃതം, എം എ ഇംഗ്ലീഷ്, മലയാളം എന്നിവയാണ് ആദ്യ ഘട്ടത്തിൽ തുടങ്ങുന്നത്.
തൊഴിൽ/കഴിവ് നൈപുണ്യ കോഴ്സുകൾ ഉൾപ്പെടുത്തി ഉള്ള സിലബസ് യോഗ്യതയിൽ മിനിമം മാർക്ക് നിബന്ധന ഇല്ലാത്തതും പ്രയോഗിക തലത്തിൽ സ്വയം ജോലി ലഭിക്കുന്നതിനു സഹായകരമായിട്ടുള്ള തൊഴിൽ/കഴിവ് നൈപുണ്യ കോഴ്സുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച സിലബസും എസ് ജി ഒ യു പ്രോഗ്രാമുകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. സ്വയം പഠന സാമഗ്രഹികളുടെ പ്രിന്റ്റിനോടൊപ്പം വെർച്യുവൽ ലേണിംഗ്, ഇ കണ്ടന്റ് എന്നിവ ഉൾപ്പെടുന്ന ആധുനിക സാങ്കേതിക സഹായത്തോടെ ഉള്ള പഠന ക്രമീകരണങ്ങൾ ആണ് എസ് ജി ഒ യു വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്.
വിദ്യാർത്ഥികളുടെ പഠന കാലത്തുടനീളം അവരുടെ പഠനം സുഗമാക്കുവാനും മോണിറ്റർ ചെയ്യാനും ലേണിങ് മാനേജ്മെന്റ് സിസ്റ്റം വഴി സാധ്യമാക്കും.സർവകലാശാല ഒരുക്കുന്ന സ്റ്റുഡന്റ് പോർട്ടൽ വഴി എല്ലാ സേവനങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും.
റീജിയണൽ സെന്ററുകളും പഠന സെന്ററുകളും
കൊല്ലം, തൃപ്പൂണിത്തുറ, പട്ടാമ്പി, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റിയുടെ റീജിയണൽ സെന്ററുകൾ പ്രവർത്തിക്കുന്നു. ഈ റീജിയണൽ സെന്ററുകളുടെ മേൽനോട്ടത്തിൽ എല്ലാ ജില്ലകളിലും ലേർണർ സപ്പോർട്ട് സെന്ററുകൾ ഉണ്ട്. അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ എല്ലാം റീജിയണൽ സെന്ററുകൾ വഴി ആണ് നടക്കുക. പഠന കാലത്തു ഒരിക്കൽ പോലും വിദ്യാർത്ഥികൾക്ക് കൊല്ലത്തുള്ള യൂണിവേഴ്സിറ്റി ആസ്ഥാനത്തു നേരിട്ട് വരേണ്ടതില്ല എന്നതാണ് മറ്റൊരു പ്രതേകത.
വിദ്യാർത്ഥികൾക്ക് അഡ്മിഷൻ പോർട്ടലിലൂടെ അവർ തിരഞ്ഞെടുക്കുന്ന റീജിയണൽ സെന്ററുകൾ വഴിയാണ് പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടത്.
കോഴിക്കോട്,മലപ്പുറം ജില്ലകളിലെ പഠന കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന മേഖല കേന്ദ്രത്തിലാണ് ഹാജരാകേണ്ടത്.ബന്ധപ്പെടേണ്ട നമ്പർ – 0495 2920228
കണ്ണൂർ, വയനാട് കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർക്ക് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ആണ് ഹാജരാകേണ്ടത്. ബന്ധപ്പെടേണ്ട നമ്പർ –8281087576
തൃശൂർ പാലക്കാട് ജില്ലയിലുള്ളവർ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജിൽ ആണ് എത്തേണ്ടത്. വിളിക്കേണ്ട നമ്പർ 0466 2912009
ആലപ്പുഴ,കോട്ടയം ഇടുക്കി എറണാകുളം ജില്ലയിലുള്ളവർക്ക് തൃപ്പൂണിത്തുറ മഹാരാജാസ് കോളേജുമായി ബന്ധപ്പെടാം. വിളിക്കേണ്ട നമ്പർ –0484 2927436
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിൽ ഉള്ളവർ കൊല്ലം കുരീപ്പുഴയിലുള്ള ഓപ്പൺ യൂണിവേഴ്സിറ്റി ഹെഡ്ക്വാർട്ടേഴ്‌സ്ൽ ആണ് എത്തേണ്ടത്. വിളിക്കേണ്ട നമ്പർ – 04742966841. വിവരങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ് – http://sgou.ac.in