SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സായ പാർലമെന്ററി പ്രാക്ടീസ് & പ്രൊസീജ്യറിന്റെ ഒൻപതാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയർ സെക്കൻഡറി /തത്തുല്യം. അപേക്ഷാ ഫോമും പ്രൊസ്‌പെക്ടസും നിയമസഭയുടെ വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷാ ഫീസ് 100 രൂപ. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20നകം ഡെപ്യൂട്ടി ഡയറക്ടർ, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്), റൂം നമ്പർ 739, നിയമസഭാ മന്ദിരം, വികാസ്ഭവൻ. പി.ഒ, തിരുവനന്തപുരം- 695 033 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2512662/2453/2670, http://niyamasabha.org.
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയേയും നടപടിക്രമങ്ങളേയും സംബന്ധിച്ചുള്ള കോഴ്സാണിത്.