SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്നിന് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ശൃംഖലകള്‍ തീര്‍ക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. നവംബര്‍ 1ന് ഉച്ചയ്ക്ക് ശേഷം 3.00 മണി മുതലുള്ള പരിപാടിയിൽ ഗാന്ധി പാര്‍ക്ക് മുതല്‍ അയ്യന്‍കാളി സ്ക്വയര്‍ വരെ വിദ്യാര്‍ത്ഥികള്‍ അണി നിരക്കുന്ന ലഹരി വിരുദ്ധ ശൃംഖല തീര്‍ക്കും.
പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. പ്രതീകാത്മകമായി ലഹരി ഉല്‍പന്നങ്ങള്‍ കത്തിക്കും. 25,000 ത്തോളം വിദ്യാര്‍ത്ഥികള്‍ തലസ്ഥാനത്ത് നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയില്‍ പങ്കെടുക്കും. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ നടത്തുന്നത്.